Description
കഥാസാഹിത്യത്തിന്റെ നിർവചനം തന്നെ അനുഭവങ്ങളുടെയും അനുഭൂതികളുടെയും ആവിഷ്കരണമാണ്. വ്യത്യസ്തമായ അനുഭവങ്ങളും അനുഭൂതികളും ഏതൊരു മനസ്സിനെയും സ്വാധീനിക്കും. ഓരോ വായനയും തരതരം അനുഭവങ്ങളുടെ സമ്മേളനമാണ്. അതിൽ സാമൂഹ്യ ജീവിതത്തിന്റെ വിവിധ ഏടുകളുടെ മുൻതൂക്കം അമൂർത്തമായുള്ള അടയാളപ്പെടുത്തലുകൾ കാണാം. ഭാഷയുടെ വൈവിധ്യത്തോടെ ആനന്ദദായകമായ ഭാവനയുടെ ഉലയിൽ ആവാഹിച്ച് ജീവിത പരിചരണമുള്ള പല അച്ചിൽ വാർത്തെടുത്ത ഇരുപത് കഥാകൃത്തുക്കളുടെ ആവിഷ്കാരങ്ങളാണ് ‘ഇടവഴിച്ചില്ലകൾ’.
എഡിറ്റർ: ഷാജി തലോറ




