Description
വനജീവിതത്തിന്റെ പ്രതിനിധികളായ പക്ഷിമൃഗാദികളും അവയുടെ സീമലാശിയായ കാടും തികളും ജൈവികമായി കടന്നുവരുന്ന കവിതകളുടെ സമാഹാരം. ഭൂമിയുടെ സത്യം മൺതരി പറയുന്നതുപോലെ ഓരോ ജീവിയുടെയും ഉൾക്കാടിന്റെ പൊരുൾ അതീവ സൂക്ഷ്മമായി രേഖപ്പെടുത്തിയ രചനകൾ. അടിസ്ഥാനപരമായി ജന്തുവർഗ്ഗത്തിൽപ്പെട്ട മനുഷ്യന്റെ നിഗൂഢ കാമനകളുടെ ആഖ്യാനം കൂടിയായി മാറുന്ന കവിതകൾ അർത്ഥങ്ങളുടെ അനന്തസാധ്യത തുറന്നിടുന്നു.
സുന്ദര മന്ദസ്മിതം പൂത്തു നിൽക്കുമെൻ ചുണ്ടിൻ പിന്നിലായൊളിക്കുന്നു രക്തദാഹിയാം തേറ്റ!




