Description
‘തത്വചിന്തയുടെ ഒരു ബോധ്യധാരാലോകം തന്റെ കഥകളിൽ രൂപേഷ് പൂവത്തൂർ തുറന്നു വെയ്ക്കുന്നുണ്ട്. നാടും കാലവും മനുഷ്യ ജീവിതവുമെല്ലാം വായനക്കാരന്റെ ചിന്താലോകത്തിലേക്ക് തീരം വച്ചു വരും. അണ മുറിയാത്ത ചിന്തകളുടെ സഞ്ചാരലോകത്തുനിന്ന് പുറപ്പെടുന്ന വെളിച്ചത്തിൽ നിന്നാണ് വായനക്കാരൻ കഥകളിലെ ജീവിതം അനുഭവിക്കുന്നത്. മലയാള കഥകളുടെ ലോകത്ത് തനിക്കും ഒരു ഇരിപ്പിടമുണ്ടെന്ന് അദൃശ്യ സ്പർശങ്ങൾ എന്ന ഈ കഥാസമാഹാരത്തിലൂടെ രൂപേഷ് തെളിയിക്കുന്നുണ്ട്.’




