Description
പരിസ്ഥിതി സൗഹാർദ്ദമല്ലാത്ത വികസനം ഏറ്റവും അധികം ബാധിക്കുന്നത് തണ്ണീർത്തടങ്ങളെയാണ്. ഓരോ വർഷം കഴിയുമ്പോഴും തണ്ണീർത്തടങ്ങളുടെ വിസ്തൃതി അതിവേഗം കുറയുന്ന ദുരവസ്ഥയാണ് നാം കാണുന്നത്. തണ്ണീർത്തടങ്ങളുടെ പരിസ്ഥിതി പ്രാധാന്യം നാം ഇനിയും വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല.
തണ്ണീർത്തടങ്ങളുടെ വർത്തമാനകാല അവസ്ഥയും അവ നേരിടുന്ന വെല്ലുവിളികളും ലളിതമായി പ്രതിപാദിക്കുന്ന ഈ പുസ്തകം തയ്യാറാക്കിയത് പരിസ്ഥിതി ഡോക്യുമെന്ററി സംവിധായകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ കൃഷ്ണദാസ് പലേരിയാണ്.




