Description
മലയാളത്തിൽ ഇറങ്ങുന്ന ബാലസാഹിത്യ കൃതികളിലെ ഒരേ പാറ്റേണിലുള്ള കഥകൾ വായിച്ചു മടുത്ത കുട്ടികൾക്കായി ലോക സാഹിത്യത്തിൽ നിന്നും കണ്ടെത്തിയ ഏറ്റവും മികച്ച പതിനാറ് കഥകൾ അവതരിപ്പിക്കുകയാണ് ഇതൾ ബുക്സ്. ഈ കഥകൾ അന്യദേശക്കാരായ എഴുത്തുകാർ അവിടങ്ങളിലെ കുട്ടികൾക്കു വേണ്ടി എഴുതിയവയും വളരെ മികച്ച സ്വീകാര്യത ലഭിച്ചവയുമാണ്.
നമ്മുടെ കുട്ടികൾക്ക് പരിചിതമല്ലാത്തതും എന്നാൽ അവർ ഭാവനയിലൂടെ സഞ്ചരിക്കാൻ ആഗ്രഹിക്കുന്നതുമായ ദൂരെ ദൂരെയുള്ള കാടുകളിലേക്കും കടലുകളിലേക്കും തെരുവുകളിലേക്കുമാണ് ഈ കഥകൾ നയിക്കുന്നത്. മികച്ച കഥകൾ ഭാഷയുടെയും രാജ്യത്തിന്റെയും അതിർവരമ്പുകൾ കടന്ന് സഞ്ചരിക്കും. ഓരോ വാചകത്തിലും ആകാംക്ഷ നിറയ്ക്കുകയും ഭാവനയുടെ നൂതന ലോകത്തേക്ക് കുട്ടിക്കൊണ്ടു പോവുകയും ചെയ്യുന്ന തികച്ചും വ്യത്യസ്തമായ കഥകളുടെ ലോകത്തേക്ക് എല്ലാ വായനക്കാർക്കും സ്വാഗതം.




