Description
മഹാരാഷ്ട്രയിലെ 36 ജില്ലകളിൽ വസിക്കുന്ന മലയാളികളുടെ സർഗ്ഗസൃഷ്ടികളായ കവിതകളും കഥകളും കോർത്തിണക്കി ഫെയ്മ മഹാരാഷ്ട്ര സർഗ്ഗവേദി ആദ്യമായി അണിയിച്ചൊരുക്കുന്ന സമാഹാരമാണ് ‘പ്രവാസി സാഹിതി’.
ഫെയ്മ മഹാരാഷ്ട്രയുടെ പ്രവർത്തന ഫലമായി കഴിഞ്ഞ മൂന്ന് വർഷമായി നവമാധ്യമങ്ങളിലൂടെ മഹാരാഷ്ട്രയിലൊട്ടാകെയുള്ള നിരവധി പ്രതിഭകളെ കണ്ടെത്താനായിട്ടുണ്ട്.
ഈ അവസരത്തിൽ കഥകളും കവിതകളും നൽകി പ്രോത്സാഹനമേകിയ ഓരോ സാഹിത്യ പ്രതിഭകൾക്കും നന്ദി രേഖപ്പെടുത്തുന്നു. വരും കാലങ്ങളിൽ മികച്ച സൃഷ്ടികൾ അടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് എല്ലാവിധ പിന്തുണയും പ്രതീക്ഷിക്കുന്നു.




