Description
മരണം അത്രമേൽ സമീപസ്ഥമായിരുന്ന ആ നാളുകളിൽ പ്രകാശം പരത്തുന്ന ഈ ചിന്തകളുമായി നമുക്കിടയിൽ ഒരാൾ ഉണർന്നിരിക്കുന്നുണ്ടായിരുന്നു എന്ന അറിവ് ലോകത്തോട് കൂടുതൽ സ്നേഹത്തോടെ പെരുമാറാൻ കേൽപ്പുള്ളവരാക്കി മനുഷ്യരെ പതുക്കെപ്പണിയുന്നു. അങ്ങനെ ‘100 പോസിറ്റീവ് ടാബ്‌ലറ്റ്‌സ്’ എന്ന ഈ പുസ്തകം ഒരു മൃത്യുഞ്ജയ മന്ത്രമായി മാറുന്നു.
ഇ. സന്തോഷ്‌കുമാർ
മനുഷ്യർ പല തരത്തിലുള്ള പരിമിതികൾ അനുഭവിക്കുന്നവരാണ്. ആ പരിമിതികളെ അതിജീവിക്കാനുള്ള വഴികളും മനുഷ്യരിൽ തന്നെ മറഞ്ഞിരിക്കുന്നുണ്ട്. അതിലേക്ക് നാമാണ് ഉണർന്നെഴുന്നേൽക്കണമെന്നു മാത്രം. ആ വെളിച്ചത്തിലേക്കുള്ളറാനുള്ള വഴിവിളക്കാണ് സോയ നായരുടെ ഈ പുസ്തകം.
ഷൗക്കത്ത്




