Description
യഹൂദപുരാവൃത്തങ്ങളിലെ ഒരു ദുർദ്ദേവതയാണു ലിലിത്ത്. അവൾ ആദത്തിന്റെ ആദ്യ ഭാര്യയായിരുന്നുവെന്നും കരുതപ്പെടുന്നു. ആദം എന്ന പുരുഷനെ അനുസരിക്കാൻ കൂട്ടാക്കാത്തതുകൊണ്ട് അവളെ ഏദൻ തോട്ടത്തിൽ നിന്നും ദൈവം പുറത്താക്കിയെന്നും പറയപ്പെടുന്നു. പിന്നീട് ആദത്തിന്റെ വാരിയെല്ലിൽ നിന്നും ഹവ്വ എന്ന സ്ത്രീയെ ദൈവം സൃഷ്ടിക്കുന്നു. ലിലിത്ത് സ്ത്രീത്വത്തിന്റെയും, നിഗൂഢ ശക്തികളുടെയും, ലൈംഗിക ചോദനകളുടെയും പ്രതിനിധി ആവുമ്പോൾ, ഹവ്വ ആണിന് അടിമപ്പെടുന്ന ഒരു വ്യക്തിത്വമായി മാറി. ലൈംഗിക അതിപ്രസരത്താൽ വിവാദമായിമാറിയ ‘ഹവ്വയുടെ കഥ ആദത്തിന്റെയും’ നോവൽ വായനക്കാരുടെ സിരകളിൽ അഗ്നി പടർത്തുന്ന രതിയുടെയും രതിവൈകൃതത്തിന്റെയും മാസ്മരിക ലോകത്തിലേക്ക് നയിക്കുന്നു.




