Description
ദാനീയേൽ പ്രവാചകന്റെ ജീവിത കഥ നാടക രൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നു. പരിമിതമായ രംഗ സൗകര്യങ്ങളോടുകൂടി അവതരിപ്പിക്കാവുന്ന രീതിയിലാണ് ഈ നാടകം ചിട്ടപ്പെടുത്തിയിരിക്കുന്നത്. സൺഡേ സ്കൂൾ കുട്ടികൾക്കും യൂത്ത് അസോസിയേഷൻ പ്രവർത്തകർക്കും ഈ നാടകം പ്രയോജനപ്പെടുത്താൻ കഴിയും. അഭിനയം കൊണ്ട് ആസ്വദിക്കുവാൻ മാത്രം കഴിയുന്ന ഒരു നാടകം എന്ന രീതിയിലല്ല; ഒരു നോവലോ കഥയോ പോലെ വായിച്ച്, ദാനീയേൽ പ്രവാചകന്റെ ജീവിത കഥ മനസ്സിലാക്കാനും, അതൊരു ആത്മീയ അനുഭവമാകാനും ഈ ചെറു നാടക ഗ്രന്ഥം ഉപകരിക്കും.




