Description
പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മിസ്റ്റിക് കവി കബീറിന്റെ കവിതകളുടെ വിവർത്തനമാണിത്. ടാഗോർ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത 100 കവിതകളിൽ (Songs of Kabir – One Hundred Poems Of Kabir translated by Rabindranath Tagore) ഏറെ പ്രസക്തമായ കുറെയെണ്ണം മാത്രമാണ് വിവർത്തനം ചെയ്തത്.
കബീർ ഒരു മതത്തിന്റെയും വക്താവല്ല. സൂഫിയും ഫക്കീറും മിസ്റ്റിക്കും ആയിരുന്നു. സ്ഥാപനവത്കൃതമായ മതസങ്കല്പങ്ങൾക്ക് അതീതമാണ് പ്രകൃതിയിലെമ്പാടും ഈശ്വര ചൈതന്യത്തെ അന്വേഷിച്ച കബീർ. മനുഷ്യരെയും ചരാചരങ്ങളെയും സ്നേഹം കൊണ്ട് ഒരുമിപ്പിക്കുന്ന ദർശനമാണത്. മതങ്ങൾ മതങ്ങളെ അപരവത്കരിക്കുന്ന സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ ഈ കവിതകളുടെ രാഷ്ട്രീയമൂല്യം അതുല്യമാണ്.




