Description
ധ്യാനാത്മകമായ ഏകാന്തതയിൽ, പ്രകൃതിയെയും സഹജീവികളെയും ഓർത്തിരിക്കുമ്പോൾ കവിതകൾ ഹൃദയത്തെ തൊടുന്നു. മനനനിധ്യാസനത്തിലൂടെ ആശയങ്ങൾ വിടരുമ്പോൾ കവിതകൾ ജനിക്കുകയായി. താളാത്മകമായ പൗരാണിക കവിതകൾ, ഗാനാത്മകമായ ബാലകവിതകൾ, നൂതനകവിതാ സമ്പ്രദായങ്ങളായ ‘ഹൈക്കു’, ‘വക്കാരെ’ അഥവാ കുറുങ്കവിതകൾ, ഗദ്യ കവിതകൾ എന്നീ നാലു വ്യത്യസ്ത ശാഖകളിലൂടെ പൊട്ടി ഒഴുകയായി. ഇത്തരം വിവിധ കവിതാരൂപങ്ങൾ ഒന്നിച്ച് ഒരു പുഴയായി അനന്തതയിലേക്ക് ഒഴുകുകയാണ്. തെരഞ്ഞെടുത്ത കവിതകൾ എന്ന സമാഹാരം വായിച്ചു കൊണ്ട് പ്രസ്തുത പുഴയിലെ ഓളങ്ങളാകാം.
– ഡോ: സുഷമ ചിറക്കര
കവിതയുടെ പൗരാണികവും ആധുനികവുമായ രൂപങ്ങളുടെ സമ്മേളനം.




