Description
മൂന്നു വരികളിൽ പതിനേഴുമാത്രകൾ ഉപയോഗിച്ചു എഴുതിയ ഹൈക്കു കവിതകളുടെ വൈഡൂര്യമണികൾ. പദങ്ങൾ സൂക്ഷ്മമായി കോർത്തതങ്കിഅ അക്ഷര വിസ്മയം. വാമനാവതാരത്തിൽ വിശ്വരൂപം ദർശിക്കാനാവുംവിധം ചിട്ടപ്പെടുത്തിയ ഇരുനൂറു ഹൈക്കു കവിതകളുടെ സമാഹാരം. ചിന്താപ്രപഞ്ചത്തിൽ, ജീവിതോന്മാദത്തിന്റെ അനന്തസീമവരെ അർത്ഥപൂർണ്ണിമ സൂക്ഷിക്കുന്ന അഭിനിവേശമാണു ‘ബിംബോളിസ്’ത്തിലെ ഓരോകവിതയും. മനുഷ്യാവസ്ഥകളാടും പ്രകൃതിയുടെ സൂക്ഷ്മഭാവങ്ങളോടുമുള്ള ആഴമേറിയ സംവേദനം. കാണാപ്പുറങ്ങളിൽ എത്തി നോക്കുന്ന കവിതയുടെ കണ്ണ്. നാനോയുഗത്തിന്റെ ഭാവി വാഗ്ദാനം.
ജീവിത തത്വങ്ങളെ അടക്കം ചെയ്ത ചെറിയ കവിതകളുടെ സമാഹാരം. വായിക്കാനും, ആസ്വദിക്കാനും, ഓർമ്മയിൽ താലോലിക്കാനും തോന്നിപ്പോകുന്ന അക്ഷര വിസ്മയം.




