Description
താൻ ജീവിക്കുന്ന ജീവിതത്തിൽ നിന്ന് പുറത്തേക്ക് കണ്ണയക്കുകയും അവിടുത്തെ കാഴ്ചകൾ ഒപ്പിയെടുത്ത് വായനക്കാരന് നൽകുകയും ചെയ്യുന്നതിൽ വിജയം കൈവരിച്ച കഥാകാരനാണ് കുഞ്ഞൻ മാഷ്. ‘എങ്കിലും നീയെന്നെ’, ‘അതിജീവനം’ തുടങ്ങിയ കഥകൾ ഈ നിരീക്ഷണത്തിന് സാക്ഷ്യം നിൽക്കുന്നുണ്ട്. കഥാകാരനൊപ്പം വായനക്കാരനെ കൈപിടിച്ചു നടത്തുന്ന കഥകൾ. ലോകം കണ്ട ഒരധ്യാപകന്റെ തെളിമയേറിയ നിരീക്ഷണ ശേഷി ഈ കഥകളിലെമ്പാടും ദൃശ്യമാണ്.
– പ്രാപൊയിൽ നാരായണൻ




