Description
ശില്പി ശിലയിൽ മനോഹര ശില്പം കൊത്തിയെടുക്കുമ്പോലെ അക്ഷരങ്ങളും ആശയങ്ങളുംകൊണ്ട് ഭാഷയിൽ കടഞ്ഞെടുക്കുന്ന മനോഹര ശില്പങ്ങളാണ് കവിതകൾ. പദങ്ങളുടെ തെരഞ്ഞെടുപ്പും ബിംബ സങ്കല്പവും ആശയ വ്യക്തതയും ഒത്തുചേരുമ്പോൾ കവിത സവിശേഷരൂപത്തിലുള്ള കാവ്യശില്പമായി മാറുന്നു. ‘ഋതുഭേദങ്ങളുടെ മർമ്മരം’ എന്ന കവിതാസമാഹാരം കാവ്യവൃത്തിയുടെ സങ്കീർണ്ണതലങ്ങളെ അനാവരണം ചെയ്യുന്നു.




