Description
മാവില്ലാ രാജ്യത്തെ നൂറ്റാണ്ടുകൾ പഴക്കമുള്ള മാന്തളിർ എന്ന വീടുകാണാൻ പോയ ജഗന്നാഥൻ മാഷിനും കീർത്തി, നാഗിനി എന്നീ കുട്ടികൾക്കും നേരിടേണ്ടി വന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ഈ നോവലിൽ. വെള്ളാരം എന്ന രാജ്യം മാവില്ലാ രാജ്യമായി മാറിയതും ശീതളം എന്ന മാമ്പഴത്തിന്റെ അത്ഭുത ശക്തിയും രസകരമായ ഭാഷയിൽ അവതരിപ്പിക്കുന്നു. കുട്ടികളെ സന്തോഷിപ്പിക്കുന്നതിനൊപ്പം അവരുടെ വായനാശേഷി വർദ്ധിപ്പിക്കുവാനും ഉതകുന്ന കൃതി. തികച്ചും ഉദ്വേഗജനകമായ കഥയും ആഖ്യാനവും ഈ ബാലസാഹിത്യ കൃതിയെ വേറിട്ടതാക്കുന്നു.




