Description
പ്രണയവും വിരഹവും സുഖവും ദുഃഖവും സന്തോഷവും സങ്കടവും എല്ലാം ചേർന്നൊഴുകുന്ന ഒരു അരുവിയാണ് ജീവിതം. ‘പിരിയാത്ത ബന്ധങ്ങൾ’ എന്ന ഈ നോവലിൽ പറയുന്നതും അതുതന്നെയാണ്. തിരക്കുപിടിച്ച ജീവിത യാത്രക്കിടയിൽ സ്വന്തബന്ധങ്ങൾ മറന്ന് പലതും നേടാനുള്ള വ്യഗ്രതകൾക്കിടയിൽ നഷ്ടപ്പെടുന്നതൊന്നും തിരികെ ലഭിക്കാതെ വരുമ്പോഴാണ് ജീവിതം ശൂന്യമാകുന്നത്. ഈ നോവലിലെ ഓരോ കഥാപാത്രങ്ങളും നമുക്ക് സുപരിചിതരാണ്. വായിച്ചു പോകുമ്പോൾ നാം തന്നെയല്ലേ ഇതിലെ ഓരോ കഥാപാത്രവുമെന്ന് തോന്നിപ്പോകും. സങ്കീർണ്ണതകളില്ലാത്ത ആഖ്യാനവും കഥയുടെ ആഴവും അത്രമേൽ ഹൃദയസ്പർശിയാണ്.
– അഫീന ശാസ്താംകോട്ട




