Description
പെരരയും തിരണ്ടിവാലും എന്ന ഈ കഥയുടെ ഉള്ളടക്കം അപൂർവ്വത നിറഞ്ഞ ഒന്നാണ്. വായനക്കാരിലേക്ക് ഒട്ടും കടന്നുചെല്ലാത്ത കടലനുഭവങ്ങളും ആഴക്കടലിന്റെ പൂർണ്ണമായ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ പ്രയാസമുള്ള ആശയങ്ങളും തനതായ ശൈലിയിൽ വിവരിക്കുകയാണ് ഇവിടെ. കടലിന്റെയും തീരത്തിന്റെയും മത്സ്യത്തൊഴിലാളികളുടെയും ഒക്കെ കഥപറയുന്ന ഈ നോവൽ വായനക്കാരുടെ മനസ്സ് കീഴടക്കുമെന്നതിൽ സംശയമില്ല.




