Description
നമ്മുടെയൊക്കെ ശ്രദ്ധയിൽപ്പെടാതെ പോകുന്ന, ഒരു കൊച്ചു ഗ്രാമത്തിന്റെ കഥ. ഒരു കൂട്ടം കൊച്ചുകൂട്ടുകാർ ഒരുമിച്ച് തങ്ങളുടെ ഗ്രാമത്തിൽ ഏതെങ്കിലും തരത്തിലുള്ള ഒരു മാറ്റം അല്ലെങ്കിൽ വികസനം കൊണ്ടുവരണമെന്ന് ആഗ്രഹിക്കുകയും, അതിനായി ഒറ്റക്കെട്ടായി അവർ പോരാടുകയും ചെയ്യുന്നു.
അവരുടെ കൊച്ചു കൂട്ടായ്മയിലൂടെ അവർ നേരിടുന്ന പ്രതിസന്ധികളും അത് തരണം ചെയ്യാൻ കാട്ടുന്ന ധൈര്യവും സാഹസികതയും നിറഞ്ഞ കഥയാണിത്. കുട്ടികളുടെ കൗതുകങ്ങളും സൗഹൃദവും ഒത്തൊരുമയും ഒരുപോലെ ചർച്ച ചെയ്യുന്ന ഈ കൊച്ചു നോവൽ വായനക്കാരിൽ പുതിയൊരു ദിശാബോധം നൽകുമെന്നതിൽ സംശയമില്ല.




