Description
ആത്മാവിനെ സ്പർശിക്കുന്ന അക്ഷരമുത്തുകൾ കൊണ്ട് കോർത്തിണക്കിയ കവിതകളുടെ സമാഹാരമാണ് സിസ്റ്റർ ഉഷാ ജോർജ്ജിന്റെ ‘ആത്മാവിലെ മുദ്രകൾ’. അനന്യമായ കവിഭാവന കൊണ്ട്, ഈ കവിതകൾ അമൂല്യമായ വാങ്മയ ചിത്രങ്ങളായി മനസ്സിൽ പതിയുന്നു. ആധുനിക ജീവിത പ്രപഞ്ചത്തിലേക്ക്, മിഴിയും മനവും സന്നിവേശിപ്പിക്കുന്ന, ഭാവതലത്തിൽ സ്നേഹവും മോഹവും ദയയും ദുഃഖവും പുഞ്ചിരിയും മിന്നിമറയുന്ന വായനാനുഭവം പകർന്നു നൽകുന്നു. സ്നേഹത്തിന്റെയും പ്രണയത്തിന്റെയും കാരുണ്യത്തിന്റെയും പ്രകൃതി സൗന്ദര്യത്തിന്റെയും മനോഹരമായ കാവ്യസാധ്യതകളാണ് ‘ആത്മാവിലെ മുദ്രകൾ’.




