Description
ചരിത്രത്തിന്റെ അവശേഷിപ്പുകൾ ചരിത്രപരമായ പരിസരങ്ങളിൽ ഉരസുമ്പോഴുള്ള പ്രതിധ്വനികൾ, മനുഷ്യന്റെ പ്രകൃതി വിരുദ്ധ പ്രതിപ്രവർത്തനങ്ങൾ, ധർമ്മാധർമ്മങ്ങളുടെ ഗതിവിഗതികൾ വേട്ടയാടുന്ന ഭൂതകാലം അടിവരയിടുന്ന സത്യാന്വേഷണം, മനുഷ്യ ജീവിതവും ചുറ്റുപാടുകളും സൂക്ഷ്മ നിരീക്ഷണ വിധേയമാക്കി ഉരുത്തിരിഞ്ഞ ആശയങ്ങൾ എന്നിവയെല്ലാം ഒത്തുചേരുന്ന ലേഖനങ്ങളുടെ സമാഹാരം. പ്രത്യയ ശാസ്ത്രങ്ങളുടെ തകർച്ചയും, ചരിത്ര യാഥാർത്ഥ്യങ്ങളുടെ പ്രതിഫലനവും വ്യക്തമാക്കുന്ന ഈ സാഹിത്യ നിരീക്ഷണം കാലത്തെ അതിജീവിക്കുന്ന വഴിവിളക്കാണ്.




