Description
നിഷ്കപടമാണ് എം.കെ മറിയുവിന്റെ കവിതകൾ. നാട്യങ്ങളേതുമില്ലാതെ അത് നമുക്കു മുമ്പാകെ നിവർന്നുനിൽക്കുന്നു. ഭയലേശമന്യേ അത് നമുക്കു മുന്നറിയിപ്പുകൾ തരുന്നു. ചിലപ്പോഴൊക്കെ കളഞ്ഞുപോയതെന്തോ തിരയുന്നതിന്റെ പിറുപിറുപ്പുകൾ കേൾപ്പിക്കുന്നു. വേവലാതികൾ വിളിച്ചു പറയുന്നു. സ്നേഹവായ്പോടെ ചേർത്തുപിടിക്കുന്നു. ‘ഒരു പീഡയെറുമിനും വരുത്തരുതെന്നുമുള്ളനുകമ്പയും’ പ്രാർത്ഥനയുമാണ് മറിയുവിന്റെ കവിതകളുടെ ആന്തരിക സത്ത. സ്വയം ഉള്ളുങ്കാട്ടുവാനുള്ള ഉപാധിയായിരിക്കെത്തന്നെ കവിത ഇവിടെ ചുറ്റുപാടുകളിലേക്കും ജാലകം തുറക്കുന്നു.
– സതീശൻ മോറായി




