Description
മാറ്റങ്ങൾക്ക് വിധേയപ്പെട്ടു കൊണ്ടിരിക്കുന്ന കാവ്യ ഭൂമികയിൽ നിന്നും ആശയപരമായും ഘടനാപരമായും വേറിട്ട് നിൽക്കുന്ന ഒരു കൂട്ടം കവിതകൾ; സാമൂഹിക ചുറ്റുപാടുകളുടെ ജീർണ്ണതകൾക്കും, അനീതികൾക്കുമെതിരെയുള്ള ആശങ്കകൾക്കുള്ളിൽ നിന്നുയരുന്ന അശാന്തമായ ചോദ്യങ്ങളും, ഭീതിതമുഴക്കങ്ങളും കവിതയുടെ ധമനിയിൽ തിളക്കുമ്പോഴും പ്രണയത്തിന്റെയും സ്വപ്നങ്ങളുടെയും കരുതലിന്റെയും പ്രതീക്ഷകളുടെയും അടയാളപ്പെടുത്തൽ കൂടിയാണ് ഈ കവിതാസമാഹാരം.




